Cataract

എന്താണ് തിമിരം(Cataract)? 

തിമിരം എന്നത് ഒരു നേത്രരോഗമാണ്. കണ്ണിന്റെ തെളിഞ്ഞ ലെൻസിന്റെ സുതാര്യത നഷ്ടപ്പെട്ട് ലെൻസ് അതാര്യമാകൂന്നത് മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം. ലെൻസ് ഭാഗികമായോ പൂർണമായോ മൂടൽ ആകുന്നത് മൂലം പ്രകാശം കണ്ണിനകത്തേക്ക് കടന്നു പോകുന്നത് തടസ്സപ്പെടുന്നു. തിമിരം പ്രായമായവരിൽ വളരെ സാധാരണമാണ്. തിമിരം എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയില്ല. എന്നിരുന്നാലും, മിക്ക തിമിരങ്ങളുടേയും കാരണം നമ്മുടെ പ്രകൃതിദത്ത ലെൻസിനുള്ളിലെ  പ്രോട്ടീൻ ഘടനകളിൽ വർഷങ്ങളായി സംഭവിക്കുന്ന മാറ്റങ്ങൾ കൊണ്ട് ലെൻസിന് മൂടൽ വരുന്നതാണ്.

ചില ആളുകൾക്ക് ഒരു കണ്ണിൽ മാത്രം നേരിയ തിമിരമുള്ളപ്പോൾ പോലും കാഴ്ച പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ അനുഭവപ്പെടാം, എന്നാൽ മറ്റുചിലർക്ക്  രണ്ട് കണ്ണുകളിലും കാര്യമായ തിമിരം ഉണ്ടാകുന്നതുവരെ കാഴ്ച വൈകല്യങ്ങൾ ശ്രദ്ധിക്കാനിടയില്ല.

തിമിരം കട്ടിയാകുന്നത് തുടരുന്നതിനാൽ, കാഴ്ചയും മൂടിക്കെട്ടുന്നു. തുള്ളിമരുന്നുകളോ കണ്ണടകളോ കോൺടാക്റ്റ് ലെൻസുകളോ തിമിരംമൂലമുള്ള കാഴ്ച മെച്ചപ്പെടുത്തുകയില്ല. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നില്ലെങ്കിൽ ക്രമേണ കാഴ്ച മങ്ങി പൂർണ്ണമായ അന്ധതയിലേക്ക് നയിക്കാവുന്ന ഒരു രോഗമാണ് തിമിരം.

ലക്ഷണങ്ങൾ.


ഒരു നേത്രരോഗവിദഗ്ദ്ധൻ തിമിരം എങ്ങനെയാണ് നിർണ്ണയിക്കുന്നത്?



സാധാരണ നേത്രപരിശോധനയിൽ കണ്ണിന്റെ എല്ലാ ഭാഗങ്ങളും സമഗ്രമായി പരിശോധിക്കുന്നു. ഈ പരിശോധനയ്ക്കിടെ നേത്രരോഗവിദഗ്ദ്ധൻ ലെൻസിലെ മൂടൽ കണ്ടെത്തി തിമിരം സ്ഥിരീകരിക്കുന്നു. വൈവിധ്യമാർന്ന പ്രത്യേക കാഴ്ച ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ണിലെ തിമിരം ബാധിച്ച ലെൻസ് പരിശോധിച്ച്, തിമിരം എത്രത്തോളം കാഴ്ചയെ ബാധിച്ചേക്കാം എന്ന് അദ്ദേഹം വിലയിരുത്തുന്നു. ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലോക്കോമ, മാക്യുലർ ഡീജനറേഷൻ ഉൾപ്പെടെയുള്ള കണ്ണിന്റെ മറ്റ് രോഗങ്ങൾ കൊണ്ടല്ല ഇപ്പോഴുള്ള കാഴ്ചക്കുറവ് എന്ന് നേത്രരോഗവിദഗ്ദ്ധൻ ഉറപ്പാക്കുന്നു. നിങ്ങളുടെ ഇപ്പോഴത്തെ കാഴ്ച നഷ്ടം തിമിരത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രമാണെങ്കിൽ, വിജയകരമായ തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച പൂർണ്ണമായും പുനസ്ഥാപിക്കാം.



മറ്റ് നേത്രരോഗങ്ങൾ ഉള്ളവർക്കുള്ള തിമിരശസ്ത്രക്രിയ



പ്രകാശം കടത്തി വിടുകയും അത് റെറ്റിനയിൽ ഫോക്കസ് ചെയ്യുന്നതുമാണ് കണ്ണിന്റെ മുന്നിലുള്ള ലെൻസിന്റെ  ധർമ്മം. ഈ ലെൻസിൽ വരുന്ന രോഗമാണ് തിമിരം. എന്നാൽ കണ്ണിന്റെ പുറകിലുള്ള റെറ്റിനക്ക് വരുന്ന രോഗങ്ങളാണ് ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലോക്കോമ, മാക്യുലർ ഡീജനറേഷൻ എന്നിവ. റെറ്റിനയിൽ ഈ രോഗങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് ഉണ്ടെങ്കിൽ അത്‌ മൂലം കാഴ്ചനഷ്ടം എത്രമാത്രം ഉണ്ടെന്നും; ലെൻസിലെ തിമിരം മൂലമുള്ള കാഴ്ചനഷ്ടം എത്രമാത്രം ഉണ്ടെന്നും, നേത്രരോഗവിദഗ്ദ്ധൻ  പ്രത്യേകം പ്രത്യേകം വിലയിരുത്തുന്നു. 

തിമിരം കൊണ്ടും റെറ്റിന രോഗങ്ങൾ കൊണ്ടും കാഴ്ച നഷ്ടം ഉണ്ടെങ്കിൽ അതനുസരിച്ച് തിമിരശസ്ത്രക്രിയയിലൂടെ പ്രതീക്ഷിക്കാവുന്ന കാഴ്ച വീണ്ടെടുക്കുന്നതിന്റെ അളവ് എത്രയാണെന്ന് നിങ്ങളുടെ ഡോക്ടർക്ക് പറയാൻ കഴിയും. റെറ്റിന (Retina)യിൽ പ്രകാശം പതിക്കുകയും, നേത്രനാഡി വഴി അത് തലച്ചോറിലേക്ക് എത്തുകയും ചെയ്യുന്നത് കൊണ്ടാണ് നാം വസ്തുക്കളെ കാണുന്നത്. അതുകൊണ്ട് റെറ്റിനയിലോ നേത്രനാഡിയിലോ ഏതെങ്കിലും ഒന്നിന് ക്ഷതം സംഭവിച്ചാൽ എത്ര വില കൂടിയ ലെൻസ് വച്ചാൽ പോലും പൂർണ്ണമായ കാഴ്ച ലഭിക്കുവാനുള്ള സാധ്യത കുറവാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന ലെൻസുകളെപ്പറ്റി ഡോക്ടർ/ കൗൺസിലർ നിങ്ങളോട് വിശദീകരിക്കും.



തിമിര ശസ്ത്രക്രിയ എപ്പോൾ ചെയ്യണം? 

നിങ്ങൾക്ക് തിമിരം ഉണ്ടെങ്കിൽത്തന്നെ, അപ്പോൾത്തന്നെ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഇതിനർത്ഥമില്ല. നിങ്ങളുടെ കാഴ്ചശക്തിയിൽ കുറവ് ഇല്ലെങ്കിൽ ശസ്ത്രക്രിയ കൂടാതെ തന്നെ നിങ്ങൾക്ക് സാധാരണ ജീവിതം നയിക്കാവുന്നതാണ്. എന്നാൽ തിമിരം വളരുന്തോറും നമ്മുടെ ദൈനംദിന കാര്യങ്ങൾക്ക് കാഴ്ചയുടെ കാര്യത്തിൽ എപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവോ അപ്പോൾ തിമിര ശസ്ത്രക്രിയ ചെയ്യേണ്ടതാണ്. ഒരു നേത്രരോഗ വിദഗ്ധന്റെ ഉപദേശം ഈ സമയത്ത് തേടണം. വാർദ്ധക്യവുമായി ബന്ധപ്പെട്ട മിക്ക തിമിരങ്ങളും സാവധാനം പുരോഗമിച്ച് ഭാഗീകമായി കാഴ്ച നഷ്ടപ്പെടുന്നത് വരെ പല രോഗികളും ശ്രദ്ധിച്ചേക്കില്ല. ശസ്ത്രക്രിയ വൈകുന്തോറും തിമിരത്തിന് കട്ടി കൂടി കണ്ണിന്റെ മർദ്ദം കൂടുകയും നേത്രനാഡിക്ക് ക്ഷതം സംഭവിക്കുകയും കാഴ്ച പൂർണ്ണമായി തിരികെ ലഭിക്കുവാനുള്ള സാധ്യത കുറയുകയും ചെയ്യും. മാത്രമല്ല ശസ്ത്രക്രിയ സമയത്ത് ഡോക്ടർക്ക് കട്ടികൂടിയ തിമിരം നീക്കം ചെയ്യാനുള്ള ബുദ്ധിമുട്ട് കൂടി ശസ്ത്രക്രിയ സങ്കീർണമായി മാറുകയും ചെയ്യുന്നു.



താക്കോൽദ്വാര തിമിരശസ്ത്രക്രിയ 

തിമിര ശസ്ത്രക്രിയ എന്നത് നിങ്ങളുടെ കണ്ണിലെ തിമിരം ബാധിച്ച സ്വാഭാവിക ലെൻസ് നീക്കം ചെയ്യുന്ന ഒരു പ്രക്രിയയാണ്. ഒരു നേത്രശസ്ത്രക്രിയവിദഗ്ദ്ധൻ അത് ഒരു കൃത്രിമ ലെൻസ് ഉപയോഗിച്ച് ഓപ്പറേഷൻ തീയേറ്ററിൽ വച്ച് മാറ്റിസ്ഥാപിക്കുന്നു. ഈ ശസ്ത്രക്രിയ ഡേ കെയർ  അടിസ്ഥാനത്തിലാണ് നടത്തുന്നത്, അതായത് ശസ്ത്രക്രിയയ്ക്ക് ശേഷം നിങ്ങൾ ആശുപത്രിയിൽ തുടരേണ്ടതില്ല. പലതരത്തിലുള്ള താക്കോൽദ്വാര തിമിരശസ്ത്രക്രിയകൽ ഉണ്ട് 

    1. ഫാക്കോ ശസ്ത്രക്രിയ (Phacoemulsification Surgery)

 പുതിയ സാങ്കേതിക രീതിയിലുള്ള വേദന രഹിത താക്കോൽദ്വാര തിമിരശസ്ത്രക്രിയ ആണ് ഫാക്കോ.  അൾട്രാസോണിക് എനർജി ഉപയോഗിച്ച് ഒരു ഫാക്കോ മെഷീന്റെ സഹായത്തോടെ തിമിരം ബാധിച്ച ലെൻസ് പൊടിച്ച് ഒരു സൂചിയിൽക്കൂടി വലിച്ചെടുക്കുന്ന രീതിയാണ് ഇത്. ഈ സർജറിയിൽ, ചെറിയ ( 2.8mm) മുറിവുണ്ടാക്കി അതിൽക്കൂടിയാണ് തിമിരം പുറത്തെടുക്കുന്നതും പുതിയ കൃത്രിമ ലെൻസ് വയ്ക്കുന്നതും. മുറിവ് വളരെ ചെറുത് ആയതിനാൽ തുന്നലുകൾ (Suture) വേണ്ടി വരികയില്ല. അതുകൊണ്ടുതന്നെ വിശ്രമം വളരെ കുറവ് മതി.

2. മൈക്രോ ഫാക്കോ ശസ്ത്രക്രിയ (Micro Phaco Surgery)

    മൈക്രോ ഫാക്കോ സർജറിയിൽ അതിസൂഷ്മ(2.2mm) മുറിവുണ്ടാക്കി അതിൽക്കൂടിയാണ് തിമിരം പുറത്തെടുക്കുന്നതും പുതിയ ലെൻസ് വയ്ക്കുന്നതും. 

     3 .   എസ്. ഐ. സി. എസ് - തിമിര ശസ്ത്രക്രിയ (Small Incision Cataract Surgery)

ഈ ഓപ്പറേഷനിൽ കണ്ണിൽ നിന്നും ലെൻസ് മുഴുവനായും ഒരു മുറിവിലൂടെ പുറത്തെടുക്കുന്നു. ഈ ഓപ്പറേഷനിൽ തുന്നലുകൾ ആവശ്യമില്ല. ഇതിലെ മുറിവ് ഫാക്കോ സർജറിയിലുള്ളതിനേക്കാൾ വലുതായിരിക്കും. 

ലെൻസുകൾ

ഉണ്ടാക്കിയിരിക്കുന്ന പദാർത്ഥം അടിസ്ഥാനപ്പെടുത്തി ലെൻസ് പലവിധത്തിൽ ഉണ്ട്. വിദേശനിർമ്മിത ലെൻസുകൾ ആക്രിലിക് മെറ്റീരിയലിൽ ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചില ഇന്ത്യൻ ലെന്സുകളും ആക്രിലിക് മെറ്റീരിയലിൽ ഉണ്ട്.

 അക്രിലിക് ലെൻസുകൾ രണ്ട് തരത്തിൽ ഉണ്ട്.

1.ഹൈഡ്രോ ഫോബിക്, 2.ഹൈഡ്രോ ഫിലിക്

 പൊതുവായും ഇപ്പോൾ ഉപയോഗിക്കുന്ന ലെൻസുകൾ ഹൈഡ്രോ ഫോബിക് മെറ്റീരിയലുകൾ ആണ്

 ഹൈഡ്രോ ഫോബിക്  മെറ്റീരിയലുകൾ  രണ്ടു തരം ആണുള്ളത്

 1.സ്‌ഫെറിക്കൽ ലെൻസ് (Spherical Lens):- ലെൻസിൻറെ എല്ലാ സൈഡിൽ നിന്നുള്ള പ്രകാശം ഫോക്കസ് ചെയ്യാൻ ഇത്തരത്തിലുള്ള ലെന്സുകളിൽ പറ്റില്ല. 

 2. ആസ്‌ഫെറിക് ലെൻസ് (Aspheric lens):- ലെൻസിൻറെ എല്ലാ സൈഡിൽ നിന്നുള്ള ലൈറ്റ് ഫോക്കസ് ചെയ്യാൻ സാധിക്കുന്നു. മെറ്റീരിയൽ കട്ട് ചെയ്താണ് എടുക്കുന്നത് ആയതിനാൽ കണ്ണിനുള്ളിലെ ലെൻസ് ബാഗിൽ നന്നായി ചേർന്ന് ഇരിക്കുകയും, ക്രോമറ്റിക് അബ്രേഷൻ, ഗ്ലീസ്റ്റനിംഗ്, പി.സി.ഒ. എന്നിവ വരുവാൻ സാധ്യത വളരെ കുറവാണ്. കാഴ്ച്ചക്ക് നല്ല കോൺട്രാസ്റ്റും ലഭിക്കും. മങ്ങിയ വെളിച്ചത്തിലും നല്ല കാഴ്ച ലഭിക്കുന്നു, വർണ്ണ വ്യതിയാനങ്ങൾ ഇല്ലാത്ത കാഴ്ച ലഭിക്കുന്നു



തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം പാലിക്കേണ്ട നിർദ്ദേശങ്ങൾ



നിങ്ങൾക്ക് തിമിരം ഉണ്ടെങ്കിൽത്തന്നെ, അപ്പോൾത്തന്നെ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഇതിനർത്ഥമില്ല. നിങ്ങളുടെ കാഴ്ചശക്തിയിൽ കുറവ് ഇല്ലെങ്കിൽ ശസ്ത്രക്രിയ കൂടാതെ തന്നെ നിങ്ങൾക്ക് സാധാരണ ജീവിതം നയിക്കാവുന്നതാണ്. എന്നാൽ തിമിരം വളരുന്തോറും നമ്മുടെ ദൈനംദിന കാര്യങ്ങൾക്ക് കാഴ്ചയുടെ കാര്യത്തിൽ എപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവോ അപ്പോൾ തിമിര ശസ്ത്രക്രിയ ചെയ്യേണ്ടതാണ്. ഒരു നേത്രരോഗ വിദഗ്ധന്റെ ഉപദേശം ഈ സമയത്ത് തേടണം. വാർദ്ധക്യവുമായി ബന്ധപ്പെട്ട മിക്ക തിമിരങ്ങളും സാവധാനം പുരോഗമിച്ച് ഭാഗീകമായി കാഴ്ച നഷ്ടപ്പെടുന്നത് വരെ പല രോഗികളും ശ്രദ്ധിച്ചേക്കില്ല. ശസ്ത്രക്രിയ വൈകുന്തോറും തിമിരത്തിന് കട്ടി കൂടി കണ്ണിന്റെ മർദ്ദം കൂടുകയും നേത്രനാഡിക്ക് ക്ഷതം സംഭവിക്കുകയും കാഴ്ച പൂർണ്ണമായി തിരികെ ലഭിക്കുവാനുള്ള സാധ്യത കുറയുകയും ചെയ്യും. മാത്രമല്ല ശസ്ത്രക്രിയ സമയത്ത് ഡോക്ടർക്ക് കട്ടികൂടിയ തിമിരം നീക്കം ചെയ്യാനുള്ള ബുദ്ധിമുട്ട് കൂടി ശസ്ത്രക്രിയ സങ്കീർണമായി മാറുകയും ചെയ്യുന്നു.



തിമിര ശസ്ത്രക്രിയക്ക്  വേദനയുണ്ടാകുമോ?



തിമിര ശസ്ത്രക്രിയ വേദനാജനകമല്ല. മിക്ക തിമിര ശസ്ത്രക്രിയയും നിങ്ങളെ മയക്കാതെ തന്നെയാണ് ചെയ്യുന്നത്. കണ്ണിന്റെ സംവേദനം കുറയ്ക്കാൻ മരവിപ്പിക്കുന്നത്തിനുള്ള തുള്ളിമരുന്നുകൾ ഉപയോഗിക്കും. അപൂർവമായി  മാത്രം ചിലർക്ക് ചില പ്രത്യക സാഹചര്യങ്ങളിൽ കണ്ണിന് അരികിലായി കുത്തിവയ്പ്പ് വേണ്ടി വന്നേക്കാം.



തിമിര ശസ്ത്രക്രിയയുടെ അപകടസാധ്യതകൾ(risk) എന്തൊക്കെയാണ്?



തിമിര ശസ്ത്രക്രിയ പൊതുവെ സുരക്ഷിതമാണെങ്കിലും, ഏതൊരു ശസ്ത്രക്രിയയും പോലെ, തിമിര ശസ്ത്രക്രിയയും സങ്കീർണതകൾക്കുള്ള വളരെ ചെറിയ സാധ്യത ഉണ്ട്. തിമിര ശസ്ത്രക്രിയ വിജയമായാലും മറ്റ് നേത്രരോഗങ്ങളായ മാക്യുലർ ഡീജനറേഷൻ, ഗ്ലോക്കോമ അല്ലെങ്കിൽ ഡയബറ്റിക് റെറ്റിനോപ്പതി എന്നിവ മൂലം നഷ്ടപ്പെട്ട കാഴ്ച പുനസ്ഥാപിക്കില്ല. തിമിര ശസ്ത്രക്രിയയുടെ അപകടസാധ്യതകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും നിങ്ങളുടെ നേത്രരോഗവിദഗ്ദ്ധൻ / കൗൺസിലർ  നിങ്ങളോട് സംസാരിക്കും.



തിമിരം നീക്കം ചെയ്തതിനുശേഷം എനിക്ക് വീണ്ടും തിമിരം ഉണ്ടാകുമോ?



കണ്ണിലെ ലെൻസിലെ പ്രോട്ടീനുകൾ കാലക്രമേണ  കൂടിച്ചേരുന്നതിനാലാണ് തിമിരം ഉണ്ടാകുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം തിമിരം വളരാൻ ഒരിടമില്ലാത്തതിനാൽ നിങ്ങൾക്ക് വീണ്ടും തിമിരം വരില്ല. എന്നാൽ സെക്കന്ററി കാറ്ററാക്റ്റ് എന്ന അവസ്ഥ ശസ്ത്രക്രിയയ്ക്ക് ശേഷം സംഭവിക്കാറുണ്ട്. കൃത്രിമ ലെൻസ്‌ വച്ചിരിക്കുന്ന സ്തരത്തിൽ ഒരു മൂടൽ സംഭവിക്കുന്നതാണിത്. നിങ്ങൾക്ക് തിമിരം ബാധിച്ചപ്പോൾ അനുഭവിച്ചതുപോലുള്ള ലക്ഷണങ്ങൾക്ക് ഇത് കാരണമാകും. ഇവയിൽ മങ്ങിയ കാഴ്ച അല്ലെങ്കിൽ രാത്രിയിലെ തിളക്കം എന്നിവയെല്ലാം ഉൾപ്പെടാം.നിങ്ങൾക്ക് സെക്കന്ററി കാറ്ററാക്റ്റ് ഉണ്ടെങ്കിൽ, YAG ലേസർ ക്യാപ്സലോടോമി എന്ന ചികിത്സ ഉപയോഗിച്ച് ഇത് എളുപ്പത്തിൽ ഭേദമാക്കാൻ കഴിയും. YAG ലേസർ കാപ്സലോറ്റമി നേത്രരോഗവിദഗ്ധന് പെട്ടെന്നു ചെയ്യാവുന്നതും വേദനയില്ലാത്തതുമാണ്. 



തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം ഡ്രൈവ് ചെയ്യാൻ കഴിയുമോ?



ശസ്ത്രക്രിയ കഴിഞ്ഞയുടനെ  ഡ്രൈവ് ചെയ്യാൻ പാടില്ല,  ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം നിങ്ങൾക്ക് ഡ്രൈവ് ചെയ്യാൻ കഴിഞ്ഞേക്കും. എന്നിരുന്നാലും, നിർദ്ദിഷ്ട സമയപരിധി അറിയാനായി നിങ്ങളുടെ നേത്ര രോഗവിദഗ്ധനുമായി സംസാരിക്കണം.



തിമിരശസ്ത്രക്രിയയ്ക്ക് ശേഷവും എനിക്ക് കണ്ണട ആവശ്യമുണ്ടോ?



പരമ്പരാഗത കൃത്രിമലെൻസുകൾ മോണോഫോക്കൽ ആണ്. ഒരു വിഷ്വൽ പോയിന്റിൽ മാത്രമേ അവർക്ക് വ്യക്തമായി ഫോക്കസ് ചെയ്യാൻ കഴിയൂ എന്നാണ് ഇതിനർത്ഥം. നിങ്ങൾ ഒരു മോണോഫോക്കൽ കൃത്രിമലെൻസുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ദൂരക്കാഴ്ച നിങ്ങൾ വ്യക്തമായി കാണും, പക്ഷേ അടുത്തുള്ള കാഴ്ചകൾക്ക് കണ്ണട ആവശ്യമാണ്.